Wednesday, June 16, 2021

ശിലാപാളികളിൽ നിന്ന് കുഞ്ഞു ചിപ്പുകളിലേക്ക്

 

പ്രിയ കുഞ്ഞുമക്കളേ ,

           മനുഷ്യൻ അവൻ പഠിച്ചെടുത്ത പുതിയ അറിവുകളും അവന്റെ നിരീക്ഷണങ്ങളും മനസിലെ വിചാരങ്ങളും മറ്റുള്ളവരിലേക്ക് പകരാനായാണ് എഴുതി തുടങ്ങിയത്. പാറക്കല്ലുകളിലും ഗുഹാഭിത്തികളിലും ലോഹപാളികളിലും എഴുതിയ അവൻ പിന്നീട് താളിയോലകളിലേക്കും കടലാസുകളിലേക്കും തിരിഞ്ഞു. ഒരേ കാര്യം കൂടുതൽ പേരിലേക്കെത്തിക്കാൻ അവൻ അച്ചടിവിദ്യ കണ്ടുപിടിച്ചു. അച്ചടിച്ച പുസ്തകങ്ങൾ സൂക്ഷിക്കാനും കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുത്താനും ഗ്രന്ഥശാലകൾ തുടങ്ങി. പുസ്തകങ്ങൾ പഴകുന്തോറും നശിച്ചു പോകുന്നത് ഒരു പ്രശ്നമായി.

          ഇന്ന് സ്ഥിതിയാകെ മാറി. ഒരു ചെറിയ ചെപ്പിനകത്ത് (ചിപ്പ് ) പതിനായിരക്കണക്കിന് പുസ്തകങ്ങൾ സാങ്കേതികവിദ്യ അവൻ മനസിലാക്കി. അതിന്റ ചുവടു പിടിച്ചാണ് ഈ പുസ്തകസഞ്ചിയുടെ പിറവി. കോവിഡ് 19 മൂലം പുറത്തിറങ്ങാൻ കഴിയാത്ത നമ്മുടെ കുട്ടികൾക്ക് വിജ്ഞാന സമ്പാദനത്തിനും മാനസികോല്ലാസത്തിനും സഹായിക്കാൻ നീലേശ്വരത്തെ വിദ്യാലയമുത്തശ്ശിയും കാലത്തിനൊത്ത് മാറി. തന്റെ ഇ -പുസ്തകസഞ്ചിയിൽ കുഞ്ഞുമക്കൾക്കായി കുട്ടിക്കഥകളും കുട്ടിപ്പാട്ടുകളും ധാരാളം ശേഖരിച്ചു വെച്ചിട്ടുണ്ട് ഈ മുത്തശ്ശി. അവയിലെ മധുരംനുണയാനും ആവോളം മോന്തിക്കുടിക്കാനുമായി ഈ പുസ്തകസഞ്ചി ഇവിടെ വെക്കുന്നു. നിങ്ങളുടെ പക്കലുള്ള നല്ല പുസ്തകങ്ങൾ ഈ സഞ്ചിയിൽ സൂക്ഷിക്കുകയുമാവാം. എല്ലാവരും വായിച്ചു വളരട്ടെ , വിളയട്ടെ  ,.....

               സ്നേഹപൂർവ്വം

                 ശ്രീകാന്ത്. പി

            പ്രധാനാധ്യാപകൻ

        ജി. എൽ. പി. എസ്---  നീലേശ്വരം